Home > Work > Vaathil | വാതില്‍

Vaathil | വാതില്‍ QUOTES

1 " പുറത്തിത്രയും മമതകള് മുഴുവന്
ആടയാഭരണങ്ങളും അണിഞ്ഞ്
കൈകൊട്ടി വിളിച്ചിട്ടും നിങ്ങളുടെ ഉറ്റവര്
എന്തുകൊണ്ട് വീട്
വിട്ടിറങ്ങി പോകുന്നില്ല , എന്തുകൊണ്ട്
നിങ്ങളുടെ കൗമാരകാരനായ മകന്
മദ്യപിക്കുന്നില
ല് ,പെണ്കുട്ടി പ്രണയത്തിന്റെ മായ പങ്കാളിയെ ചുറ്റിപിടിച്ചു
പുലരിയോളം നൃത്തം ചവിട്ടുന്നില്ല ,പുറത്തേക്ക്
പോകാന് ഉയര്ത്തിയ പാദങ്ങള് ഒരു
നിലവിളിയോടെ താഴ്ത്തി അവര്ട് ഉള്ളിലേക്ക് ഓടിപോയതെന്തുകൊണ്. രണ്ടു പേര്ക്കിടയില് സംഭവിച്ചതതാണ് , ശരിയായ രണ്ടു പേര് തെറ്റായ ഒരു കാലത്തില് കണ്ടു മുട്ടുകയെന്നു പറയുന്നതുപോലെ .ആരോ ചിലര്
കുറുകെ കടക്കാനുള്ള വൈമുഖ്യം കൊണ്ട് അവര് അങ്ങനെ നിന്ന്
പോയതാണ് .അങ്ങനെതന്നെയായ­
ിരിന്നോ അതുവേണ്ടിയിരുന്നതെന്ന്
പറയാനുള്ള ധൈര്യമോന്നുമില്ല.
ദൈവമേ, ഈ വാതില് പടികള് എന്തുകൊണ്ടാണ്
നീ ഉണ്ടാക്കിയിരിക്കുന്നത് ... ?
തടി തരങ്ങള് കൊണ്ടല്ല എന്ന് വരുമോ ..?
നിങ്ങളുടെ സ്നേഹം ഒരു
കടമ്പയായി കുറുകെ കിടക്കുമ്പോള് ആര്ക്കാണ്
പുറത്തു കടക്കാനാവുക .. "

Boby Jose Kattikad , Vaathil | വാതില്‍

2 " ഒരമ്മ പരാതിപ്പെടുകയായിരുന്നു : "രണ്ടു മക്കളുണ്ട് ആദ്യത്തേത് വെളുപ്പിന് എഴുന്നേറ്റു സ്കൂള്‍ ബസ്‌ വരുവോളം പഠിക്കുന്ന മൂത്തവന്‍, രണ്ടാമത്തവന്‍ ബസിന്റെ ഹോണ്‍ കേള്‍ക്കുമ്പോള്‍ മാത്രം പള്ളിയുറക്കം കഴിഞ്ഞു ഉണരുന്നവന്‍ , എന്നിട്ടും പള്ളികൂടത്തില്‍ പോകുന്ന പാങ്ങ് കാണുന്നില്ല . കുറച്ചു മീനെ വളര്‍ത്തുന്നുണ്ട് അവയ്ക്ക് ഞാഞ്ഞൂല് പിടിച്ചു കൊടുക്കണ്ടെ , കുറച്ചു കോഴി കുഞ്ഞുങ്ങളെ വളര്‍ത്തുന്നുണ്ട് , മുട്ടയിടീക്കണമെന്നുള്ള അത്യാഗ്രഹം കൊണ്ടൊന്നുമല്ല - നാട്ടിലെ ദരിദ്രരായ പരുന്തുകള്‍ക്ക് തീറ്റ കൊടുക്കാന്‍ വേണ്ടിയാണു.. ഒരു വല്യപ്പച്ചനുണ്ട്, അടുത്ത് പോയിരുന്നു പഴമ്പുരാണങ്ങള്‍ കേള്‍ക്കും. തോറ്റു!"

അമ്മയെ ശകലം ബോധവല്‍കരിക്കാമെന്ന് തീരുമാനിച്ചു : അമ്മാ, ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം നിങ്ങളുടെ രണ്ടു കുഞ്ഞുങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്ന് ഗണിച്ചു നോക്കാതെ പറയാനാവും , ആദ്യത്തവന്‍ സിവില്‍ സര്‍വീസില്‍ തന്നെ ചെന്ന് ചാടും ; അവന്റെ അഭിലാഷം പോലെ ഏതെങ്കിലും ഒരു നഗരത്തില്‍ നിന്ന് അവന്‍ എല്ലാദിവസവും രാവിലെ നിങ്ങളെ കൃത്യമായി വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുകേം ചെയ്യും, അപ്പോഴും അമ്മാ , ഏതെങ്കിലും ഒരു ഡോക്ടറിന്റെ മുറിക്കു പുറത്തു ടോക്കന്‍ എടുത്തു നിങ്ങളെയും ചേര്‍ത്തിരിക്കാന്‍ പോകുന്നത് ആ പോഴന്‍ മകനായിരിക്കും .
കാലമാണ് കളയും വിളയും നിശ്ചയിക്കണ്ട ഏക ഏകകം.. "

Boby Jose Kattikad , Vaathil | വാതില്‍

5 " ക്രിസ്തുവിനെ പോലെ രക്ത ബന്ധങ്ങള്‍ക്ക് പുറത്തേക്ക് നീണ്ടു നില്‍ക്കുന്ന കര്‍മ്മ ബന്ധങ്ങളുടെ ശിഖരങ്ങളെ ഗൌരവമായി എടുത്ത മറ്റൊരാള്‍ ഉണ്ടാവില്ല.
പക്ഷെ നമുക്കെന്തു പറ്റി?
"ഭൂമിയെ അദൃശ്യമായ ഒരു ചരടില്‍ ജപമണികള്‍ പോലെ അവന്‍ കോര്‍ത്തെടുത്തു ­.
അതുകൊണ്ട് ഇനി മുതല്‍ ആരെയും നോക്കി ഉടപ്പിറന്നോന, ഉടപ്പിറന്നോളെ എന്ന് വിളിക്കാന്‍ നമുക്കാവും.
ഒരുവള്‍ ഗണിക തെരുവില്‍ ഊഴം കാത്തു നില്‍ക്കുന്നു.
ഒരുത്തന്‍ ആരുടെയോ പോക്കറ്റടിച്ച് ആ ഓടയ്ക്ക് കുറുകെ ഓടുന്നു.
ഒരു പൈത്യക്കാരന്‍ എച്ചില്‍ വീപ്പയ്ക്ക് താഴെ ഉപവാസ പ്രാര്‍ഥനയില്‍ ഇരിക്കുന്നു.
പലകാരണങ്ങള്‍ കൊണ്ട് ചിതറി പോയ എന്‍റെ ഉടപ്പിറന്നോര്‍. ­"
ഇനി ഞാനവനോട് എന്തു മറുപടി പറയും? "

Boby Jose Kattikad , Vaathil | വാതില്‍